കൊച്ചി : എറണാകുളം പ്രസ് ക്ലബ്ബ് വനിതാ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും സൗജന്യ കാൻസർ പരിശോധന വനിതാ മാധ്യമപ്രവർത്തകർക്കും പ്രസ് ക്ളബ് കുടുംബാംഗങ്ങൾക്കുമായി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡും രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ച് എറണാകുളം പ്രസ് ക്ലബ് നടത്തുന്ന മൾട്ടി സ്പെഷ്യൽറ്റി കാൻസർ പരിശോധന പദ്ധതി തുടങ്ങി. വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ സിഎസ് ആർ പദ്ധതിയായ ‘കാൻസർ ഷീൽഡിൻ്റെ ’ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ മേയർ വി.കെ.മിനിമോൾ ഉദ്ഘാടനം ചെയ്തു. ......
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ ആക്രമിച്ചെന്ന പരാതിയില്‍ തുടര്‍ നടപടികള്‍ക്ക് ആരോഗ്യമന്ത്രിയും ഗണ്‍മാനും ഹാജരാകാത്തത് കേസില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ആരോഗ്യമന്ത്രിയുടെ ഗണ്മാന് നല്കിയ പരാതിയിലാണ് കണ്ണൂരില്‍ അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 25ന് നടന്ന സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ ഗണ്മാന് അഭിലാഷാണ് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയത്. ......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത് പലപ്പോഴും വലിയ തരംഗങ്ങളല്ല, മറിച്ച് വിരലിലെണ്ണാവുന്ന വോട്ടുകളുടെ വ്യത്യാസമാണെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ അടിവരയിടുന്നു. യു.ഡി.എഫ് ക്യാമ്പിനെ സംബന്ധിച്ചിടത്തോളം 'അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ' എന്ന് ഇന്നും നെടുവീർപ്പിടാൻ പ്രേരിപ്പിക്കുന്നതാണ് ഈ പട്ടിക.
ആദ്യ പത്തിൽ വിറപ്പിച്ച പോരാട്ടം
പട്ടികയിൽ ഒന്നാമതുള്ള കുറ്റ്യാടിയിലെ ഫലം നോക്കുക. ......
ആലുവാ റെയിൽവേ സ്റ്റേഷൻ്റെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ രീതിയിൽ കണ്ട 22 വയസ്സുള്ള ദീപക് ഹാൻസ് എന്ന ഒറീസ്സാ സ്വദേശിയിൽ നിന്നും
2 കിലോ കഞ്ചാവുമായി ആർ. പി എഫ് ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ചിന്റെ പിടിയിലായി.
ആർ പി എഫ്
ക്രൈം ഇന്റെലിജൻസ്, ആർ പി എഫ് ആലുവ, എക്സൈസ് ആലുവാ എന്നിവർ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. ......
ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിൻ്റെ ചെങ്ങന്നൂരിനോടുള്ള വികസന വിരുദ്ധയ്ക്കെതിരെയും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനോടും ശബരിമല ഇടത്താവളത്തോടുമുള്ള അവഗണനയ്ക്കുമെതിരെ എൽഡിഎഫ് ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ സമരം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി ആർ സന്ദീപ് അധ്യക്ഷനായി.
എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ, നിയോജക മണ്ഡലം കൺവീനർ എം എച്ച് റഷീദ്,
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രൻ, എം ശശികുമാർ, ആർ രാജേഷ്, ഗിരീഷ് ഇലഞ്ഞിമേൽ, പി എം ശെൽവരാജ്, പുഷ്പലത മധു, ജെയിംസ് ശമുവേൽ,
മോഹൻ കൊട്ടാരത്തു പറമ്പിൽ, ജി ഹരികുമാർ, ടി കെ ഇന്ദ്രജിത്ത്, രാജു താമരവേലിൽ, ആർ പ്രസന്നൻ, ടിറ്റി എം വർഗീസ്, ടി സി ഉണ്ണികൃഷ്ണൻ. ......
ചെങ്ങന്നൂർ. 2025 - 26 വർഷത്തെ വാർഷിക പദ്ധതി നിർവഹണത്തിൽ ഇനിയും 10 ദിവസം ബാക്കി നിൽക്കെ 68. 23% ഓടെ സംസ്ഥാനതലത്തിൽ ഒന്നാമത് ആയി ചെങ്ങന്നൂർ നഗരസഭ.......
ചെങ്ങന്നൂർ: പരിസ്ഥിതി സംരക്ഷണ ഫോറം- വേണാടു ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും ജനവാസ മേഖലയിൽ അശ്രദ്ധമായി മാലിന്യങ്ങൾ വലിച്ചെറിയുന്നതിനും, നിക്ഷേപിക്കുന്നതിനുമെതിരെ ബോധവൽക്കരണം നടത്തുന്നതിൻ്റെ ഭാഗമായി
പാണ്ടനാട്
മിത്രമഠം ജങ്ഷനിൽ രാഷ്ട്രീയ-സാമുദായിക-സാംസ്കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ടു
വിശദീകരണ യോഗം നടത്തി.
യോഗത്തിൽ ഫോറം പ്രസിഡൻ്റ് ചങ്ങരത്തു രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.
തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ സുരേഷ് ഭട്ടതിരി, അടിമുറ്റത്തു മഠം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്പഞ്ചായത്തു മെമ്പർ കെ.ബി.യശോധരൻ,
ഡോ. ......
കൊച്ചി: രാജി പിൻവലിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഇടപെടലിനെ തുടർന്നാണ് അലോഷ്യസ് സേവ്യർ രാജി പിൻവലിച്ചത് എന്നാണ് റിപ്പോർട്ട്. ......
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാ നാഥിനെ അടൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ആലോചിക്കുന്നെന്ന് റിപ്പോർട്ട്. രണ്ടാം ഘട്ട പട്ടികയിലും ബിജെപി അടൂരിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിനെ തുടർന്നാണ് ആശാ നാഥ് അടൂരിലേക്കെത്തും എന്ന ചർച്ചകൾ സജീവമാകുന്നത്.
ആദ്യഘട്ടത്തിൽ പ്രാദേശിക നേതാക്കളെ മത്സരത്തിനിറക്കാനായിരുന്നു തീരുമാനം. ......